ഒരുപാട് യുദ്ധങ്ങൾ ചെയ്ത് നിരവധി രാജ്യങ്ങൾ പിടിച്ചടക്കിയിട്ടും രാജാവിന് യുദ്ധങ്ങൾ അവസനിപിക്കാൻ തോന്നീല. തന്റെ പിതാവു നൽകിയ തിളങ്ങുന്ന വാളുമായി അദ്ദേഹം വീണ്ടും വീണ്ടും യുദ്ധം തുടർന്നുകൊണ്ടിരുന്നു, വാളിൽ പുരണ്ട രക്തമോ, വെട്ടെറ്റു വീണവരുടെ അമ്മമാരുടെയോ, കാമുകിമാരുടെയോ, ഭാര്യമാരുടെയോ കരച്ചിലുകൾ ആ രാജാവ് കണ്ടില്ലെ. തൻറെ സൈനികർ ആ സ്ത്രീകളുടെ മാനം കവരുന്നതും രാജാവ് കണ്ടില്ലെന്നു നടിച്ച് അജയ്യനായി മുന്നേറി. ആ നാളുകളിലെപ്പോഴോ രാജാവിന് എന്തോ ആപത്ത് വരൻപൊകുന്നതു എന്നൊരു തോന്നൽ. വെട്ടിപിടിച്ച നാടുകളെല്ലാം ഉപേക്ഷിച്ച് രാജാവ് തിരികെ സ്വന്തം നാട്ടിലേക്കു മടങ്ങി.
നിരവധി രാപ്പകലുകൾക്കു ശേഷം തന്റെ രാജ്യത്തെത്തിയ രാജാവ് സ്തബ്തനായി. രാജ്യത്തിൻറെ ഉണ്മേഷമെല്ലാം ചോർന്നു പോയിരിക്കുന്നു. എവിടെയും ശ്മശാന മൂകതമാത്രം, ഏതോ അത്ർശ്യമായ രോഗം രാജ്യത്തെ മുഴുവൻ കാര്ന്നു തിന്നിരിക്കുന്നു. പലരും മരിച്ചുവീണു, ചിലർ പലായനം ചെയ്തു , അതിനേകാളേറെ രാജാവിനെ വേദനിപ്പിച്ചത് തൻറെ പത്നിയുടെ തളർന്ന രൂപമായിരുന്നു. ഒടുക്കം പ്രിയതമയും രക്തം ചർദ്ദിച്ചു തന്നിലേക്കു വീണപ്പോൾ ദൈവത്തിൻറെ യുദ്ധം താങ്ങാനാവാതെ രാജാവ് വേദനയോടെ കരഞ്ഞു , അതിനിടയിൽ രാജാവ് ചോദിച്ചു ; ദൈവമേ തെറ്റു ചെയ്തത് ഞാനല്ലേ , അപോപിന്നെ എന്നെ ശിക്ഷികരുതോ, എന്തിനാണ് എനിക്കു പ്രിയപ്രട്ടവരെ ...? അദ്ദേഹത്തിനതു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ദൈവം പറഞ്ഞു; ഒരു മനഷ്യന് ഏറ്റവും കൂടുതൽ വേദനി ക്കുന്നത് അവനു പ്രിയപെട്ടവർക്കു എന്തെങ്കിലും സംഭാവികുമ്പോഴാണ്. നീ ഒരു പടനായകനെ വെട്ടുമ്പോൾ അവനെ ആശ്രയിച്ചു ജീവികുന്നവരെയാണ് അത് ഏറെ വേദനിപിക്കുക.