Monday, December 8, 2014

ചന്ദനമരങ്ങൾ (മാധവികുട്ടി)

നിന്റെ ഉള്ളു ചികഞ്ഞ്
നിന്റെ രഹസ്യങ്ങളെ അന്വേഷിച്ചു
കണ്ടെതുന്നതുകൊണ്ടാണോ
നിന്റെ കണ്ണിൽ ഞാനൊരു ദുഷ്ട ജീവിയായത് .?
നീ -
ആരാണെന്നു എനിക്കറിയാം
എനിക്കറിയാമെന്ന് 
നിനക്കറിയാം .
എനിക്കറിയാമെന്ന്  നിനക്കറിയാമെന്ന് 
എനിക്കറിയാം .

Friday, December 5, 2014

പരാഗം

ഒരു ഇത്തിൾകണ്ണിയായി
നിന്നിലെ സ്നേഹം മുഴുവൻ  ഊറ്റിയെടുത്തു ഞാൻ
എന്നിലെതു തരിമ്പുപ്പോലും പകരാതെ.
ഒരു പരാഗമാണെന്നറിഞ്ഞ നിമിഷവും എന്നെ പകുത്തു കളയാതെ
നിന്നിലെ സ്‌ത്രീയെന്നെ മാറോടണച്ചു.
ഒടുക്കം നീ ഉള്ളുപോള്ളയായി തകർന്നു വീഴുമ്പോൾ,
മണ്‍തരികൾ നിന്നിൽ പുതപ്പായി പടരുമ്പോൾ ,
ആത്മാവിൻ നഷ്ട ബോധത്തിൻ ശൂന്യതയിൽ ഞാനറിയുന്നു ,
സ്നേഹം പകരും നിൻ ശരീരമില്ലാതെ
നിന്നിലെ പരാഗത്തിനും മൃതി മാത്രം....
 

Tuesday, August 12, 2014

കറുത്ത കൂടുകൾ











നീ എനിക്കാരാണെന്നറിയില്ല,
എങ്കിലും നിെന്റ സ്വാതന്ത്രം തടവിലാക്കപെട്ടു വെന്നു
കേട്ടപ്പോൾ ഉള്ളിലാരോ ഉടലറ്റു വീണു.
നീ വീണ്ടും ചോദിക്കുന്നു, ഞാൻ നിനക്കാരാണെന്ന് ,
അച്ചനോ, സഹോദരനോ, അതോ കാമുകനോയെന്ന് ,
അതിനെക്കാളേറെ, മറ്റെന്തോ കണ്ടെത്താനാവാത്ത ആത്മബന്ധം.
ഒരുപക്ഷെ നീ ആ  ഇരുട്ടിനോട്‌  ഇണങ്ങി ചെർന്നിരിക്കാം
പക്ഷെ എന്നിൽ നിന്നകന്നത് ഉറക്കമായിരുന്നു, 
മറക്കുടക്കുള്ളിൽ നിന്നും മോചനം നേടികൊടുത്ത വരുടെ ശബ്ദം
ഒരല്പ്പം നേർത്തതായെങ്കിലും എന്നിലില്ലെന്നോർത്ത്.
ആ  കറുത്ത കൂടുകൾ അവരെന്തിനു നിർമിച്ചു..? 
അവിടെ നിന്നും നിന്നെ താങ്ങിയെടുക്കാൻ
എൻ  കരങ്ങൾ ഉയരുവാനിടയില്ല ...
എങ്കിലും പ്രിയപെട്ടവളെ,
നീ നിന്നെയറിയുന്ന നിമിഷം കറുത്ത കൂടുകൾ ഇളകിവീഴാം....

                                                                                                Anshad.K.M
                                                                                                Email:anshadanshu47@gmail.com         

Wednesday, July 16, 2014

ഒരിക്കലെങ്കിലും...

മൈലാഞ്ചിയണിന്നൊരാ 
കൈകളിലേക്കു നീട്ടിയൊരാ പ്രണയം,
ഒരു ചെറു മുള്ളുകൊണ്ട നോവിനാൽ 
താഴേക്കു പതിചീടവേ....
ഓർമകളിൽ ബാക്കിയായത് ഷാളിലെ കറ മാത്രമല്ല,
പ്രണയിക്കാ മയിരുന്നുവെന്ന വാക്കുകൂടിയും...

അറിയുന്നു ഞാൻ

ആയിരം മോഹങ്ങൾക്കായി
അരുതെന്ന്  ചൊല്ലിയൊരിത്തിരി സ്നേഹം...
ആ വസന്തം ഞാനിന്നറിയുന്നു,
സ്വപ്നങ്ങളൊക്കെയും ഉള്ളിന്റെയുള്ളിലുടഞ്ഞു
തീരുമ്പോൾ...

Tuesday, July 1, 2014

വേദന (കഥ)

                               ഒരുപാട് യുദ്ധങ്ങൾ ചെയ്ത്  നിരവധി രാജ്യങ്ങൾ പിടിച്ചടക്കിയിട്ടും  രാജാവിന്‌ യുദ്ധങ്ങൾ അവസനിപിക്കാൻ തോന്നീല. തന്റെ  പിതാവു നൽകിയ തിളങ്ങുന്ന  വാളുമായി അദ്ദേഹം വീണ്ടും  വീണ്ടും യുദ്ധം തുടർന്നുകൊണ്ടിരുന്നു, വാളിൽ പുരണ്ട രക്തമോ, വെട്ടെറ്റു വീണവരുടെ അമ്മമാരുടെയോ, കാമുകിമാരുടെയോ, ഭാര്യമാരുടെയോ കരച്ചിലുകൾ ആ രാജാവ് കണ്ടില്ലെ. തൻറെ സൈനികർ  ആ സ്ത്രീകളുടെ മാനം കവരുന്നതും രാജാവ്‌ കണ്ടില്ലെന്നു നടിച്ച്  അജയ്യനായി  മുന്നേറി. ആ നാളുകളിലെപ്പോഴോ രാജാവിന്‌  എന്തോ ആപത്ത്  വരൻപൊകുന്നതു എന്നൊരു തോന്നൽ. വെട്ടിപിടിച്ച നാടുകളെല്ലാം ഉപേക്ഷിച്ച്  രാജാവ്‌ തിരികെ സ്വന്തം നാട്ടിലേക്കു മടങ്ങി.          
                                                          നിരവധി രാപ്പകലുകൾക്കു ശേഷം തന്റെ രാജ്യത്തെത്തിയ രാജാവ്‌ സ്തബ്തനായി. രാജ്യത്തിൻറെ ഉണ്മേഷമെല്ലാം ചോർന്നു പോയിരിക്കുന്നു. എവിടെയും ശ്മശാന മൂകതമാത്രം, ഏതോ അത്ർശ്യമായ രോഗം രാജ്യത്തെ മുഴുവൻ കാര്ന്നു തിന്നിരിക്കുന്നു. പലരും മരിച്ചുവീണു, ചിലർ പലായനം ചെയ്തു , അതിനേകാളേറെ രാജാവിനെ വേദനിപ്പിച്ചത്  തൻറെ പത്നിയുടെ തളർന്ന രൂപമായിരുന്നു. ഒടുക്കം പ്രിയതമയും  രക്തം  ചർദ്ദിച്ചു തന്നിലേക്കു വീണപ്പോൾ ദൈവത്തിൻറെ യുദ്ധം താങ്ങാനാവാതെ രാജാവ്‌ വേദനയോടെ  കരഞ്ഞു , അതിനിടയിൽ രാജാവ്‌ ചോദിച്ചു ; ദൈവമേ തെറ്റു  ചെയ്തത്  ഞാനല്ലേ , അപോപിന്നെ എന്നെ ശിക്ഷികരുതോ, എന്തിനാണ്  എനിക്കു പ്രിയപ്രട്ടവരെ ...? അദ്ദേഹത്തിനതു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.   ദൈവം പറഞ്ഞു; ഒരു മനഷ്യന്  ഏറ്റവും കൂടുതൽ വേദനി ക്കുന്നത്  അവനു പ്രിയപെട്ടവർക്കു എന്തെങ്കിലും സംഭാവികുമ്പോഴാണ്. നീ  ഒരു പടനായകനെ  വെട്ടുമ്പോൾ അവനെ ആശ്രയിച്ചു ജീവികുന്നവരെയാണ് അത്  ഏറെ വേദനിപിക്കുക.