നീ എനിക്കാരാണെന്നറിയില്ല,
എങ്കിലും നിെന്റ സ്വാതന്ത്രം തടവിലാക്കപെട്ടു വെന്നു
കേട്ടപ്പോൾ ഉള്ളിലാരോ ഉടലറ്റു വീണു.
നീ വീണ്ടും ചോദിക്കുന്നു, ഞാൻ നിനക്കാരാണെന്ന് ,
അച്ചനോ, സഹോദരനോ, അതോ കാമുകനോയെന്ന് ,
അതിനെക്കാളേറെ, മറ്റെന്തോ കണ്ടെത്താനാവാത്ത ആത്മബന്ധം.
ഒരുപക്ഷെ നീ ആ ഇരുട്ടിനോട് ഇണങ്ങി ചെർന്നിരിക്കാം
പക്ഷെ എന്നിൽ നിന്നകന്നത് ഉറക്കമായിരുന്നു,
മറക്കുടക്കുള്ളിൽ നിന്നും മോചനം നേടികൊടുത്ത വരുടെ ശബ്ദം
ഒരല്പ്പം നേർത്തതായെങ്കിലും എന്നിലില്ലെന്നോർത്ത്.
ആ കറുത്ത കൂടുകൾ അവരെന്തിനു നിർമിച്ചു..?
അവിടെ നിന്നും നിന്നെ താങ്ങിയെടുക്കാൻ
എൻ കരങ്ങൾ ഉയരുവാനിടയില്ല ...
എങ്കിലും പ്രിയപെട്ടവളെ,
നീ നിന്നെയറിയുന്ന നിമിഷം കറുത്ത കൂടുകൾ ഇളകിവീഴാം....
Anshad.K.M
Email:anshadanshu47@gmail.com

No comments:
Post a Comment