നിൻ അനന്തമായ സൊന്ദര്യത്തിൻ നീർപരപ്പിൽ,
ഞാനൊരു നൗകയായി ഉലഞ്ഞു.
പക്ഷെ നിൻ മനം
അഴക്കടലിൻ അടിത്തട്ടുപൊൽ
നിഗൂഡമായി എന്നിൽ തുടർന്നു.
എങ്കിലും അവിടം നിറവൈവിധ്യങ്ങൾ
തൻ കലവറയായിരിക്കാമെന്നു ഞാൻ നിനച്ചു.
ആ വർണ്ണരാജി തേടി ഞാൻ മുങ്ങിതാണെങ്കിലും
ശ്വാസംകിട്ടതെ
പിടഞ്ഞു അതുകൊണ്ടു നിൻ നീർപരപ്പിൽ
വിരുന്നെതുമാ നൗകയായി ഞാൻ തുടരുകയണു.

No comments:
Post a Comment