Friday, October 30, 2015

നിത്യ സമീൽ - സുസ്മേഷ് ചന്ദ്രോത്ത് (കഥയെക്കുറിച്ച് രണ്ടുവരി)

           ഇതൊരു നിരൂപണമല്ലായെന്നു ആദ്യമേ പറഞ്ഞു ക്കൊള്ളട്ടെ.. വായിച്ച കഥയുടെ പ്രേരണാ ശക്തിയൊന്നുക്കൊണ്ടു മാത്രം എഴുതിപ്പോയതാണ് .
ഇന്നലെ ഞാനൊരു കഥ  വായിച്ചു. ഈ ലക്കം മതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന സുസ്മേഷ് ചന്ദ്രോത്തിന്റെ നിത്യ സമീൽ എന്ന കഥയാണത്. സമീപക്കലത്ത് വായിച്ചതിൽ വെച്ചേറ്റവും മികച്ച കഥകളിലൊന്നാണതെന്നു ഒരു സംശയവുമില്ലാതെ പറഞ്ഞുക്കൊള്ളട്ടെ.
എന്താണു സുസ്മേഷ് താങ്കളീ എഴുതിയിരിക്കുന്നത് പതിനാറു വർഷത്തെ പ്രണയമോ ..! പുതിയ തലമുറക്ക് സ്വപ്നംപ്പോലും കാണാൻ കഴിയാത്തതാണ് .
നിത്യയും സമീലും എത്ര കാലഘട്ടമാണ്  കടന്നു പോകുന്നത് .! വർണ്ണ കടലാസിലെ പ്രണയ ലേഖനങ്ങൾ മുതൽ വാട്സ് ആപ് സന്ദേശങ്ങൾ വരെ .
ഈ കാലത്തിനിടക്ക് വീട്ടിലവർ നിർജീവ വസ്തുവായി കണക്കാക്കപ്പെട്ടു കഴിഞ്ഞിരുന്നു. വീട്ടുക്കാരെന്തിനാണവരെ ഒന്നിക്കാൻ അനുവദിക്കതിരുന്നത്.
വീട്ടുക്കാരുടെ സമ്മതത്തിനു വേണ്ടി എത്ര വർഷമാണു അവർ ക്ഷമയോടെ കാത്തിരുന്നത്. ഓരോ വർഷം കഴിയുന്തോറും അവരുടെ സ്നേഹം കൂടുതൽ ദൃഡമായി. അതിനനുസരിച്ച് അവരെ ഒന്നിപ്പിക്കാതിരിക്കാനായി      വീട്ടുക്കാർ തമ്മിലുള്ള സഹകരണവും വർദ്ധിക്കുന്നു.
പതിനാറു വർഷങ്ങൾക്കുശേഷം ഒന്നിക്കുമ്പോഴുള്ള സന്തോഷമോ നിസംഗതയൊ അല്ലാത്ത
അവരുടെ ഭാവം നമ്മെ വേദനിപിക്കുന്നതാണു.
നീണ്ട കാത്തിരിപ്പിനിടയിലെ നഷ്ടങ്ങളും നഷ്ടപ്പെടലുകളും എന്തെല്ലമാണെന്ന് അവർക്കു നല്ല ബോധമുണ്ട്. പ്രണയ സാക്ഷാത്ക്കരത്തിനായി ബലി നല്കേണ്ടിവന്ന കൗമാരത്തിന്റെ അവസാന പാദവും യൗവനത്തിന്റെ ആദ്യ പാദവും. ജീവിതത്തിൽ നിന്നും കൊഴിഞ്ഞു പോയ ഊർജ വർഷവും.
ഒന്നു ചേർന്നുള്ള യാത്രയിൽ അവർ തമ്മിൽ യാതൊന്നും സംസാരിക്കുന്നില്ലായെന്നത് നമ്മെ വിസ്മയപ്പെടുത്തിയേക്കാം പക്ഷേ രണ്ടു വ്യത്യസ്ത ദ്രുവങ്ങളിൽ നില്ക്കുമ്പോഴും പരസ്പരം ആഴത്തിൽ പടർന്നിരിക്കുന്നവർക്ക് എന്താണു സംസാരിക്കാനുണ്ടാവുക. നിത്യയുടെ മനസ്സ് മൂടിക്കെട്ടുമ്പോൾ  അതെന്തെന്ന് അവൾ പറയാതെ സമീൽ വായിചെടുക്കുന്നുണ്ട്.
ഒരിടത്തു നിത്യ സമീലിനോടു ചോദിക്കുന്നുണ്ട് ; എന്തിനാണു സ്വൈകതിനോട് നമ്മുടെ വിവാഹം കഴിഞ്ഞിട്ട് നാലു വർഷമായെന്ന് പറഞ്ഞത്. പതിനാറെന്ന് പറഞ്ഞൂടാർന്നോ യെന്ന്. നിങ്ങൾ യാഥാർത്ഥത്തിൽ പ്രണയിക്കുന്നുണ്ടെങ്കിൽ, പ്രണയ സാഫല്യത്തിനായി വർഷങ്ങളോളം കാത്തിരിക്കാനും നിങ്ങൾക്കാവും.