സ്വപ്നത്തിന്റെ നീരാളിപിടുത്തതിൽ നിന്നും രക്ഷപെട്ട കണ്ണുകൾ നെരെചെന്നു പതിഞ്ഞതു സ്മാർട്ട് ഫോണിന്റെ തിളങ്ങുന്ന ചതുര സ്ക്രീനിലേക്കാണു. അതിൽ അവന്റെ പ്രണയിനിയുടെ പന്ത്രണ്ടു വാട്സ് ആപ് സന്ദേശങ്ങൾ വന്നു കിടക്കുന്നുണ്ടായിരുന്നു. അവനതു ആർത്തിയോടെ വയിച്ചു. അതിൽ നിന്നുമവൻ പുതിയതായെന്തൊ പ്രതീക്ഷിച്ചു. തുടക്കത്തിൽ പൊട്ടിയ ഹൃദയത്തെ സൂചിപ്പിക്കുന്ന കുഞ്ഞു ചിത്രങ്ങളും പിന്നീടു നിശബ്ദമായി കണ്ണുനീർവാർക്കുന്ന സ്മൈലികളുമായിരുന്നു പിന്നെ തുടർചയായ വലിയ വാചകങ്ങൾ…….
മാറ്റത്തിന്റെ
വസന്തം നമുക്കു മുന്നിൽ വിരിയുമെന്നു പ്രതീക്ഷിക്കുന്നതിലർത്ഥമില്ല, അതുകൊണ്ടുതന്നെ ഞനൊരു
തീരുമാനത്തിലെത്തി അതത്ര എളുപ്പമായിരുന്നില്ലെങ്കിൽ പോലും അത് നിന്നൊടു പറയാനാണൂ ഏറെ
പ്രയാസം എങ്കിലും പറയുവാതിരിക്കൻ നിർവാഹമില്ല. സൂര്യ കിരണം പോലെ പ്രണയം നാമിരുവരിലും
ഒരുപോലെ ചിതറി വീണു, നാമിരുവരും അഗാധമായി സ്നേഹിചുവെന്നതു സത്യം തന്നെയാണു എങ്കിലും
നമ്മിരു ഹൃദയങ്ങളെയും രണ്ടു വഴിക്കു പറക്കാനവർ നിർബന്ധിച്ചു കൊണ്ടിരുന്നു. ആ വാക്കുകളെ വകവെക്കാതെ നമുക്കൊന്നിക്കാനാവില്ല, കാരണം ഈ ലോകത്തു ഒറ്റക്കു
ജീവിക്കുക അസാധ്യമാണു. ഇനിയഥവാ നാമൊന്നിച്ചുവെന്നിരിക്കട്ടെ തുടർന്നു വരുന്ന പ്രതിബന്ധങ്ങൾക്കു
മുന്നിൽ പതറുമ്പോൾ, നാം പ്രണയത്തെ അറിയാതെയെങ്കിലും പഴിച്ചെന്നുവരാം. അതിനെക്കാൾ നല്ലതല്ലെ
പ്രണയത്തിന്റെ സുഗന്ധം പേറി അതിനെ പഴിക്കാതെ കാലത്തിന്റെ ഒഴിക്കിനൊത്തു നീങ്ങുന്നത്തു . ഇതെല്ലാം മുമ്പ് ചിന്തികേണ്ടതായിരുന്നില്ലെ
എന്നു പറഞ്ഞ് നീ ഇപ്പൊൾ എന്നെ ശപിക്കുന്നുണ്ടാവാം, പക്ഷെ യാഥാർത്ഥ്യമിതാണു .പൊതു മധ്യത്തിൽ വെച്ചു പരസ്പരം
ചുംബിച്ചു പ്രണയ പ്രഖ്യാപനം നടത്താൻ നമുക്കു കഴിഞ്ഞില്ലല്ലോ എന്നറിഞ്ഞപോഴാണു ഞാൻ ഈ
വഴിക്കു ചിന്തിക്കുന്നത്..
സ്വപ്നങ്ങളെ സ്വപ്നങ്ങളായി അവശേഷിപ്പിച്ചു നാം പിരിയുകയാണു . വർഷങ്ങൾക്കു ശേഷം
നമുക്ക് വീണ്ടും സംഗമിക്കാൻ കഴിയുമോ? എങ്കിൽ അതത്ര വൈകാതിരിക്കട്ടെ....
ആ സന്ദേശം അങ്ങനെയാണു അവസാനിപിച്ചിരിക്കുന്നത് .
മേശപ്പുറത്തുവച്ച ചായ കപ്പിൽ നിന്നും ആവി ചുരുൾ മുകളിലേക്കു പടർന്നു.. അവൻ കട്ടിലിൽ
തല കുമ്പിട്ടിരുന്ന് അവളയച്ച മെസേജിലൂടെ വിരലോടിച്ചുക്കൊണ്ടിരുന്നു. അവൻ അവളുടെ ലാസ്റ്റ്
സീൻ തിരഞ്ഞു.. പുലർച്ചെ 2:30 നാണു അവൾ മെസേജ് അയചിരിക്കുന്നതു ആ സമയത്തു തന്നെയാണു അവൾ
അവസാനമായി വാട്സ് ആപ്പിൽ പ്രത്യക്ഷപെട്ടതു. പിന്നീടു അവൻ കോണ്ടാക്റ്റ് ലിസ്റ്റിൽ നിന്നും
അവളുടെ നംബറെടുത്തു ഡയൽ ചെയ്തു താങ്കൾ വിളിക്കുന്ന ഫോൺ ഇപ്പോൾ സ്വിറ്റ്ച് ഓഫ് യിലാണു ദയവു ചെയ്തു അല്പനേരം കഴിഞ്ഞു
ശ്രമിക്കുക എന്ന് ഒരു കുഴഞ്ഞാട്ടക്കാരി പറയുന്നുണ്ടായിരുന്നു. അതു കഴിഞ്ഞു ഫേസ്ബുക്ക്
തുറന്നപ്പൊൾ അവൾ Alone എന്ന status അവനിക്കു tag ചെയ്തിട്ടുണ്ടായിരുന്നു.
പിന്നീട് ആ ശബ്ദം പതിയെ താഴ്ന്നു വെറും ഹ്രുദയമിടിപ്പു മാത്രമായി, അല്പനേരം
അവളിൽ മൌനം വന്നു നിറഞ്ഞു പിന്നെയാ മൌനത്തോടൊപ്പം അവളും പോയി മറഞ്ഞു. ആ വാക്കുകളൊക്കെയും പെയിതൊഴിഞ്ഞപ്പൊൾ പൊലുമവൻ
മരിച്ചൊന്നും പറഞ്ഞില്ല അവൾ സംസാരിച്ചു തുടങ്ങിയപ്പോൾ തൊട്ടു , അവളുമായി പങ്കുവെച്ച
ഒാരോ നിമിഷവും അവനു മുന്നിലൊരല്പ്പം വേദനയോടെ നൃത്തം വെക്കാൻ തുടങ്ങി . അവളുടെയാ
കണ്ണുകൾ , പുഞ്ചിരി. അവർ ഇടക്കിടെ കണ്ടുമുട്ടാറുള്ള മരത്തണലുകൾ അങ്ങനെ പലതും അതിലുണ്ടയിരുന്നു. പിന്നെ അവർ ഒന്നിച്ചിരുന്നു നെയ്തു കൂട്ടിയ
ഒരായിരം സ്വപ്നങ്ങളും.
അതെല്ലാം അന്യമാകുമെന്നോർത്തപ്പോൾ
അവനു വല്ലാത്തൊരു ഏകാന്തത അനുഭവപ്പെട്ടെങ്കിലും അവളോടല്പ്പം പോലും ദേഷ്യം തോന്നിയില്ല
എന്നതാണു സത്യം.
ആ വാക്കുകളെല്ലാം വളരെ ലാഘവത്തോടെയാണു അവൾ പറഞ്ഞു തീർത്തതെന്നു പെട്ടെന്നു
കേൾക്കുന്നവർക്കെല്ലാം തോന്നുമെങ്കിലും, അവളിൽ നിന്നും ഒാരോ വക്കു വീഴുമ്പോഴും ആ
നനയുന്ന കണ്ണുകളെനിക്കു കാണാമായിരുന്നു.
ഇത്രയും ഹൃദയഭേദകമായ വാക്കുകൾ കേട്ടിട്ടും എനിക്കെങ്ങനെയാണു ശാന്തമായിരിക്കാൻ
കഴിയുന്നതു. എന്തുകൊണ്ടാണെന്റെ കണ്ണുകൾ നിറയാതിരുന്നതു. അതെല്ലാം ഞാൻ പ്രതീക്ഷിച്ചിരുന്നതു
കൊണ്ടാണോ, അറിയില്ല... എങ്കിലുമൊന്നുണ്ട് മാറ്റത്തിന്റെ വസന്തം വിരിയാതെ പ്രണയിച്ചവർക്കെല്ലാം
ഒന്നാകാൻ കഴിയില്ലായെന്നതു യാഥാർത്ഥ്യമാണു. ജാതിയുടേയൊ മതത്തിന്റെയൊ അതിർവരമ്പുകളില്ലതെ..
അല്ലെങ്കിലും ഞങ്ങളെപ്പൊഴാണു ദൈവത്തിൽ വിശ്വസിചിരുന്നതു അതുകൊണ്ടു മേല്പ്പറഞ്ഞ കാര്യങ്ങളെ
ഞാൻ തെല്ലും വകവെക്കുന്നില്ല.
മാതാപിതാക്കളുടെ അനുവാദമെങ്കിലും ഞങ്ങൾക്കുണ്ടായിരുന്നെങ്കിൽ ..! ഹാ ഇനിയതൊന്നും
പറഞ്ഞിട്ടു കാര്യമില്ല ഞങ്ങൾക്കു പിന്നിൽ വരുന്നവർക്കെങ്കിലും അതുണ്ടാവട്ടെ... അവളുടെ അവസാന വാക്കുകളിലെ സൂചന മനസ്സിലായിലെങ്കിലും
അത് വെറും വാക്കായി തള്ളി കളയാനും അവനായില്ല . എത്ര വർഷം വേണമെങ്കിലും ഞാൻ കാത്തിരിക്കാം
എന്നാണു അവൾ പറഞ്ഞതെന്നു മനസ്സിലായപോൾ അവന്റെ അതുവരെ ഉണ്ടായിരുന്ന വിഷാദഭാവത്തിനു തെല്ലൊനയവു
നല്കിയെങ്കിലും പക്ഷെ അത്രത്തോളം കാത്തിരിക്കുവാൻ
തനിക്കാവുമോ എന്ന ചോദ്യം അവനിൽ അവശേഷിച്ചു.
അവസാനമായി അവളെയൊന്നു കാണാൻ തന്നെ അവൻ തീരുമാനിച്ചു. അതു അസഹനീയമായതുകൊണ്ടല്ലേ
അവളത് ഒഴിവാക്കിയതെന്നു മനസ്സ് ഓർമപ്പെടുത്തിയെങ്കിലും അതിനനുസരിച്ചു പ്രവർത്തിക്കാൻ
ശരീരം തയ്യാറായില്ല അങ്ങനെ ശരീരവും മനസ്സും തമ്മിലുള്ള സംഘർഷം നീണ്ടു പോകുന്നതിനിടയിൽ
അവൻ ഒരിക്കൽ കൂടി അവൾക്കു വിളിച്ചു.. എല്ലാം
പറഞ്ഞു തീർത്തിട്ടു പോയതല്ലെ പിന്നെയെന്തിനാ വീണ്ടും എന്നവൻ ഒരു നിമിഷം ചിന്തിക്കാതിരുന്നില്ല.
പിന്നെ അവളോടു ഇങ്ങനെ ചോദിച്ചു; നമുക്കു അവസാനമായി ഒന്നു കണ്ടൂടേ
അതു ചോദിച്ചു തീരും മുൻപെ അവൾ മനസ്സു തുറന്നു ചിരിക്കാനാരംഭിച്ചു. അവനിക്കൊന്നും
മനസ്സിലായില്ല. എങ്കിലും അവൾ ചിരി നിയന്ത്രിക്കാൻ ശ്രമിച്ചു അവനോട് പറഞ്ഞു; നീ ഞാനയച്ചതെല്ലാം
വിശ്വസിച്ചു അല്ലെ.. ഞാൻ വിജയിച്ചു ഇന്നലെ സുഹൃത്തിനോടു ബെറ്റു വച്ചിരുന്നു നിന്നെ
ഇതു പറഞ്ഞു വിശ്വസിപിക്കുമെന്നു. അതെ ഞാൻ ജയിച്ചിരിക്കുന്നു..
അതു കേട്ടപ്പൊൾ അവന്റെ മനസ്സു സംതുപ്തമായെങ്കിലും ചുണ്ടുകളിൽ പുഞ്ചിരി വിടർന്നില്ല,
അവൻ ഫോൺ സംഭാഷണം അവസാനിപിച്ച് വാട്സ് ആപ്പിൽ
ഇങ്ങനെ മെസ്സെജ് അയച്ചു; ഒരിക്കൽ നിന്റെ വാക്കുകൾ അർതവത്താവും. ഇന്നല്ലെങ്കിൽ നാളെ ...
അവൾ തിരിച്ചയച്ചു; എനിക്കു നിന്നെ
ഉപേക്ഷിച്ചു പോവാനൊക്കുമോ... പിന്നെ ആ സ്ക്രീനിൽ ആയിരം ചുംബന സ്മൈലികൾ അവളുടെതായി
വിടർന്നു.. അവൻ പറഞ്ഞു നീ കോഫിഷോപ്പിലെക്കു വാ ഞാനാ ചുംബനങ്ങൾ നേരിട്ടു തരാം .. പ്രണയാർദ്രമായ ഹൃദയം അവൾ അവനു വെച്ചു നീട്ടി..

വായിച്ചു.ഇഷ്ട്ടപെട്ടു.
ReplyDeleteഎന്തോ ഒരു പോരായ്മ തോനുന്നു.വിമര്ശിക്കാന് ഞാന് ആളല്ല.
Thank you for reading
ReplyDeleteപ്രണയത്തി൯റെ മധുരിക്കും ഉറുന്പരിക്കുന്നു ബ്ളോഗില്
ReplyDeleteഇതുവഴി വന്നതിനു നന്ദി.
Delete