Tuesday, October 4, 2016

നിന്നെയും കാത്ത്














എത്രയോ സംവത്സരങ്ങളായി നിനക്കായി
ഞാൻ ഈ മലഞ്ചെരുവിൽ  കാത്തു നില്കുന്നു. 
കാലങ്ങളായി പെയ്തിറങ്ങിയ മഞ്ഞും മഴയും,
ദിനരാത്രങ്ങളിൽ തഴുകി പോകുന്ന കാറ്റും,
അസ്ത്രങ്ങളാൽ  പ്രഹരികുന്ന വെയിലും എന്നെ മൃതനാക്കിയെങ്കിലും
പ്രിയമുള്ളവളെ ഞാൻ നിന്നെയും കാത്തു കിടക്കുകയാണ്.
നീ വരാതിരിക്കുന്നതിൽ  ഞാൻ നിന്നെ കുറ്റപെടുത്തികില്ല.
പൂക്കളും, പറവകളും അരുവികളും ക്കൊണ്ട് സമൃദ്ധമായ  താഴ്വരകൾ
നിനക്കായി അവശേഷിക്കുമ്പോൾ
ഏകാന്ത നിശ്വാസങ്ങൾ മാത്രമുള്ള മലഞ്ചെരുവിലേക്ക് നീ എന്തിനായി വരണം..

No comments:

Post a Comment